പരവൂർ: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയോടനുബന്ധിച്ച് പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും ഫണ്ട് ശേഖരണവും ആരംഭിച്ചു. പരവൂർ 92-ാം ബൂത്തിലെ സത്യം ലാലിന്റെ വസതിയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പരവൂർ സജീബ് പരിപാടി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ്, ഡി.സി.സി അംഗം എൻ. രഘു, സുരേഷ് ഉണ്ണിത്താൻ, തെക്കുംഭാഗം ഹാഷിം, ആർ. ജയനാഥ്, ഷംസുദ്ദീൻ, ജയശങ്കർ, ബാലാജി, ആന്റണി, രാജേന്ദ്രൻ, ദീപക് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ നോർത്ത് മണ്ഡലം കമ്മിറ്റിയിലെ 13 ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും ഫണ്ട് ശേഖരണവും നടക്കുമെന്ന് പ്രസിഡന്റ് പരവൂർ മോഹൻദാസ് അറിയിച്ചു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയോടനുബന്ധിച്ച് പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗൃഹസന്ദർശനവും ഫണ്ട് ശേഖരണവും പരവൂർ 92-ാം ബൂത്തിലെ സത്യം ലാലിന്റെ വസതിയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്യുന്നു