കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയുടെ പ്രവർത്തന മികവ് വിലയിരുത്താൻ നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ചീഫ് ഡയറക്ടർമാരായ ലഫ്റ്റണന്റ് കേണൽ ബിക്രംജിത്ത് സിംഗ്, അഞ്ജനികുമാർ ശ്രീവാസ്തവ എന്നിവരടങ്ങുന്ന സംഘം സന്ദർശനം നടത്തി.
ആശുപത്രിയിലെ ഒ.പി, ഐ.പി കൂടാതെ സാമ്പത്തിക സ്ഥിതിവിവര കണക്ക് എന്നിവ സംബന്ധിച്ചും ആശുപത്രി ഏറ്റെടുത്തിട്ടുള്ള സാമൂഹിക സേവനപ്രവർത്തനങ്ങളെ സംബന്ധിച്ചും പ്രസിഡന്റ് പി. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, ഡയറക്ടർ പി.കെ. ഷിബു, സെക്രട്ടറി ഇൻ ചാർജ്ജ് പി. ഷിബു എന്നിവരുമായി സംഘം ചർച്ച നടത്തി.
എൻ.സി.ഡി.സി ധനസഹായത്തോടെ നിർമ്മാണം പൂർത്തീകരിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ എം.ആർ.ഐ, സി.ടി സ്‌കാൻ സംവിധാനങ്ങളും കാത്ത്‌ലാബും സംഘം സന്ദർശിച്ചു. ആശുപത്രിയുടെ സ്‌കൂട്ടർ ആംബുലൻസ്, റെയിൽവേ സ്റ്റേഷനിലെ സൗജന്യ എമർജൻസി മെഡിക്കൽ സെന്റർ എന്നിവ മാതൃകാപരമാണെന്നും പാർലമെന്ററി സമിതിക്ക് ഇക്കാര്യത്തിൽ ശുപാർശ നൽകുമെന്നും ഇവർ അറിയിച്ചു.