അഞ്ചൽ: അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'മഴമറ' പദ്ധതി പ്രകാരം അഞ്ചൽ സെന്റ് ജോസഫ്സ് മിഷൻ ആശുപത്രി ഡി.എം. കോൺവെന്റിൽ നടന്ന വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. ബാലചന്ദ്രൻ, അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ ചന്ദ്രബാബു, സെന്റ് ജോസഫ്സ് മിഷൻ ആശുപത്രി ഡയറക്ടർ സിസ്റ്റർ ലില്ലി തോമസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീധരൻപിള്ള, കൃഷി അസി. ഡയറക്ടർ കുരികേശു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വൈ. വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.