അഗസ്ത്യക്കോട്: അഞ്ചൽ പഞ്ചായത്തിലെ അഗസ്ത്യക്കോട്-അഗസ്ത്യക്കോട് ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം അഗസ്ത്യക്കോട് എക്‌സ് ജംഗ്ഷനിൽ കൂടിയ യോഗത്തിൽ കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാനുമായ എസ്. ജയമോഹൻ നിർവഹിച്ചു. അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് സുജാചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബി. സരോജാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വൈ. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. പ്രശാന്ത്, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഗീതാകുമാരി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ എൻ. അനിൽകുമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ ബിന്ദു മുരളി, പഞ്ചായത്ത് മെമ്പർ വി. നന്ദകുമാർ, കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്‌സൺ സിന്ധു അനിമോൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർ വി.എസ്. ഷിജു സ്വാഗതവും സെക്രട്ടറി ഡി. രാമാനുജൻ നന്ദിയും പറഞ്ഞു.