തൊടിയൂർ: ജയ്പൂരിൽ നടന്ന ദേശീയമാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ നസീം ബീവി നേടിയത് നാല് സ്വർണം. ലോംഗ് ജംമ്പ്, 80 മീറ്റർ ഹർഡിൽസ്, 4X100 മീറ്റർ, 4X400 മീറ്റർ റിലേ എന്നിവയിലാണ് നസീം ബീവി സ്വർണം കൊയ്തത്. ദേശീയ -അന്തർ ദേശീയ തലങ്ങളിൽ മുമ്പും മത്സരിച്ചിട്ടുള്ള ഇവർ നിരവധി സ്വർണ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. റിട്ട. ട്രഷറി ഓഫീസറായ നസീം ബീവി കരുനാഗപ്പള്ളി ഇടക്കുളങ്ങര പാരിജാതത്തിൽ റിട്ട. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എ. ഷംസുദ്ദീന്റെ ഭാര്യയാണ്.
മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വനിതാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി, തൊടിയൂർ സർവീസ് സഹ.ബാങ്ക് ഡയറക്ടർ ബോർഡ് അംഗം , എൽഡേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റിഅംഗം, കരുനാഗപ്പള്ളി സർഗചേതന ജോ. സെക്രട്ടറി,കേരള ജനകീയ ഉപഭോക്തൃസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.