കൊട്ടാരക്കര :കൊട്ടാരക്കര ലോവർ കരിക്കത്ത് ടിപ്പറും കാറും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്. തിരുവനന്തപുരം കോലിയക്കോട് ശിവശക്തിയിൽ ജിജു രാജേന്ദ്രൻ (35), കഴക്കൂട്ടം കിഴക്കുംഭാഗം സിന്ധു ഭവനിൽ റിജു (41) എന്നിവർക്കാണ് പരിക്ക്.ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ശബരിമല ദർശനത്തിനുശേഷം തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ടിപ്പറിൽ ഇടിക്കുകയായിരുന്നു.മൂന്നു കുട്ടികൾ ഉൾപ്പടെ അഞ്ച് പേർ കാറിലുണ്ടായിരുന്നു.കാർ ഡ്രൈവർ ഉറങ്ങിപോയതാകാമെന്നാണ് പൊലീസ് നിഗമനം. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയായിരുന്നു അപകടം.കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.