chirakkara
ചിറക്കര ഗ്രാമപഞ്ചായത്തിലെ ചിറക്കര ഏലായിൽ തരിശായി കിടന്ന ഭൂമിയിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പുത്സവം ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ ചിറക്കര ഏലായിൽ തരിശായി കിടന്ന ഭൂമിയിൽ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പുത്സവം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രേമചന്ദ്രനാശാൻ, മധുസൂദനൻ പിള്ള, ഉല്ലാസ് കൃഷ്ണൻ, റീജ, കൃഷി ഓഫീസർ ഷെറിൻ എ. സലാം, ഏലാ സമിതി ഭാരവാഹികളായ അപ്പുക്കുട്ടൻ പിള്ള, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവർ സംസാരിച്ചു.

ചിറക്കര ആഗ്രോ സർവീസ് സെന്ററും ചിറക്കര ഏലാ സമിതിയും സംയുക്തമായി 10 ഹെക്ടർ സ്ഥലത്ത് കൃഷി നടത്തിയത്. ജൈവമാഗത്തിലുള്ള കൃഷിക്കായി ഹെക്ടറിന് 25000 രൂപ ധനസഹായം നല്കുന്നുണ്ട്. ഹെക്ടറിൽ ഏകദേശം 3 ടൺ വിളവാണ് പ്രതീക്ഷിക്കുന്നത്. യുവകർഷകനായ സരിന്റെ നേതൃത്വത്തിലാണ് കൃഷി. ഉല്പാദിപ്പിക്കുന്ന നെല്ല് കൃഷിഭവൻ മുഖേന സംഭരിക്കും.