chithravandi-
ടൗൺ യു.പി.എസിലെ പഠനോത്സവത്തിന്റെ ഭാഗമായി നഗരത്തിൽ പ്രയാണം നടത്തിയ കുട്ടികളുടെ ചിത്രവണ്ടി

കൊല്ലം: ചിത്രവണ്ടി പ്രയാണത്തോടെ കൊല്ലം ടൗൺ യു.പി.എസ് നടത്തിയ പഠനോത്സവം ശ്രദ്ധേയമായി. ചിത്രകലാ അദ്ധ്യാപകൻ സന്തോഷിന്റെ നേതൃത്വത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളടങ്ങിയ ആർട്ട് ഗാലറിയുമായാണ് ചിത്രവണ്ടി നഗരത്തിൽ പ്രയാണം നടത്തിയത്. സ്കൂളിൽ നടത്തിയ പഠനോത്സവം ഡി.പി.ഒ രാധാകൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ എസ്. അജയകുമാർ, സീനിയർ അസി. ഗ്രഡിസൺ, പഠനോത്സവം കൺവീനർ നീനു എന്നിവർ പ്രസംഗിച്ചു.