nsvvhss
വാളക്കോട് എൻ.എസ്.വി.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പഠനോത്സവ പരിപാടികൾ മാനേജർ കെ.സുകുമാരൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന പഠനോത്സവത്തിൽ വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർ‌ത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി. അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളായിരുന്നു പരിപാടികളിൽ പങ്കെടുത്തത്. ജില്ലയിൽ തന്നെ ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വരുന്ന ഒരു വർഷം നൂതനമായ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

സ്കൂൾ മാനേജർ കെ. സുകുമാരൻ നിലവിളക്ക് കൊളുത്തി പഠനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സഞ്ജു ബുഖാരി, പി.ടി.എ പ്രസിഡന്റ് ഡി. സതീശൻ, വൈസ് പ്രസിഡന്റ് എസ്. ദീപു, സ്കൂൾ പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ്, പ്രഥമാദ്ധ്യാപിക റാണി രാഘവൻ, സ്റ്റാഫ് സെക്രട്ടറി കെ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.