college
അയ്യൻകാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന കോമേഴ്സിയോ 2019 ഡോ.കെ.ജി. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: അയ്യൻകാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്സ് അസോസിയേഷൻ പ്രോഗ്രാമായ 'കോമേഴ്‌സിയോ 2019' തിരുവനന്തപുരം ചാന്ദ് അക്കാദമി ഡയറക്ടർ ഡോ.കെ.ജി. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ബി. മൃദുലനായർ അദ്ധ്യക്ഷത വഹിച്ചു. സുനിൽ ദാസ്, ഡോ.എസ്.പി. അശ്വിനി, സോനു ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് നടന്ന ടെക്നിക്കൽ സെഷനിൽ ഡോ.കെ.ജി. ചന്ദ്രശേഖരൻ നായർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഉച്ചയ്ക്ക് നടന്ന മോക്ക് ബാങ്കിംഗ് ഓപ്പറേഷൻ പിറവന്തൂർ സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ മാനേജർ ജോഷി തോമസ് ഉദ്ഘാടനം ചെയ്തു. ദൈനംദിന ബാങ്കിംഗ് പ്രവർത്തനത്തെ സംബന്ധിച്ച വിദ്യാർത്ഥികളുടെ ഡെമോ ബാങ്കിംഗ് പ്രോഗ്രാമിന് മിഴിവേകി. യോഗത്തിൽ ടി.ആർ. സന്തോഷ്‌, ശാന്തി ജി. നായർ തുടങ്ങിയവർ സംസാരിച്ചു.