അഞ്ചൽ: ഹിന്ദുസ്ഥാൻ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദക്ഷിണ മേഖലാ ബേസിക് അദ്ധ്യാപക പരിശീലനത്തിന് അഞ്ചൽ ശബരിഗിരി റസിഡൻഷ്യൽ സ്‌കൂളിൽ തുടക്കമായി.
കേരളത്തിലെ വിവിധ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 112 അദ്ധ്യാപകർക്കാണ് പരിശീലനം. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന പഠനക്യാമ്പ് ദേശീയ സെക്രട്ടറി ആകാശ് ശർമ ഉദ്ഘാടനം ചെയ്തു. കേരള ചീഫ് കമ്മിഷണർ എം. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.
ശബരിഗിരി സ്‌കൂൾ ചെയർമാൻ ഡോ.വി.കെ. ജയകുമാർ സംഘടനയുടെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. ദേശീയ എക്‌സിക്യൂട്ടീവ് ഡയറക്ടർ കിഷോർ സിംഗ് ചൗഹാൻ, സെക്രട്ടറി എം. ജൗഹർ, ട്രഷററും ശബരിഗിരി പ്രിൻസിപ്പലുമായ ഡോ. ദീപാ ചന്ദ്രൻ, ജേക്കബ് സെബാസ്റ്റ്യൻ, പരിശീലകരായ ജ്യോതി റാവു, റൂഹി സഹീർ, വർഷ ഗൗഡ, എം. അഖിൽ, ഹണി നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ 1400ൽ പരം വരുന്ന കേന്ദ്ര സിലബസ് സ്‌കൂളുകളിൽ ഹിന്ദുസ്ഥാൻ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റുകൾ ആരംഭിക്കാൻ അസോസിയേഷൻ തീരുമാനിച്ചു.