thodiyoor

ഓച്ചിറ: രാജ്യസുരക്ഷയെ വെല്ലുവിളിച്ച തീവ്രവാദികൾക്ക് ശക്തമായ തിരിച്ചടി നൽകണമെന്നും ഭീകരവാദത്തിനെതിരെ ഇന്ദിരാഗാന്ധി സ്വീകരിച്ചതുപോലെ ശക്തമായ നടപടികളാണ് രാജ്യത്ത് വേണ്ടതെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. അബ്ദുൽ റഷീദ് അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ നയിക്കുന്ന യുവജന പദയാത്രയുടെ ആറാം ദിവസം മണപ്പള്ളി ചന്തയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാക്ഷണം നടത്തുകയായിരുന്നു അദ്ദേഹം.

പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ യുഡിഎഫ് ചെയർമാൻ കെ.സി.രാജൻ നിർവഹിച്ചു. പദയാത്രയുടെ പാവുമ്പാ മണ്ഡലംതല ഉദ്ഘാടനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽകുമാർ പതാക കൈമാറി നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിധു സുന്ദർ അദ്ധ്യക്ഷത വഹിച്ചു. എം.എ. ആസാദ്, കെ.പി. രാജൻ, രമ ഗോപാലകൃഷ്ണൻ, കെ.എസ്. പുരം സുധീർ, സി.ഒ. കണ്ണൻ, രതീഷ് പട്ടശ്ശേരി, പാവുമ്പ സുനിൽ, രാജീവ് കള്ളേത്ത്. നീതുലക്ഷ്മി, മായ, ഹനാൻ തുടങ്ങിയവർ പ്രസംഗിച്ചു.