photo
ഇളമ്പള്ളൂർ കെ.ജി.വി ഗവ. യു.പി.സ്കൂൾ എൺപത്തിമൂന്നാം വാർഷികാഘോഷം മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യുന്നു

കുണ്ടറ: ഇളമ്പള്ളൂർ കെ.ജി.വി ഗവ. യു.പി.സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ മൂന്ന് കോടി രൂപ അനുവദിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. സ്കൂളിന്റെ എൺപത്തിമൂന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. എസ്.ആർ.ജി കൺവീനർ എൽ. ഗായത്രി, കവി സുരേഷ് വാക്കനാട്, മജീഷ്യൻ ആർ.സി. ബോസ്, ഹെഡ്മിസ്ട്രിസ് ഗ്രേസി തോമസ്, ജില്ലാപഞ്ചായത്ത് അംഗം സി.പി. പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. വരദരാജൻ പിള്ള, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷൈല മധു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗിരീഷ് കുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ഗോപൻ, വാർഡംഗം റെജില ലത്തീഫ്, എ.ഇ.ഒ കെ. ഗോപകുമാരൻ പിള്ള, ബി.പി.ഒ കെ.ജി. തങ്കച്ചൻ, അക്കുത്തിക്ക് പ്രസിഡന്റ് ആർ. തുളസി, സീനിയർ അസി. എസ്. ബീന, സ്റ്റാഫ് സെക്രട്ടറി എസ്. ബെനാൻസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.