chirakkara-village
നവീകരിച്ച ചിറക്കര വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കുന്നു.ജി.എസ്.ജയലാൽ എം.എൽ.എ,വില്ലേജ് ഓഫീസർ ജ്യോതിഷ് എന്നിവർ സമീപം

ചാത്തന്നൂർ: ജനങ്ങളെ അസംതൃപ്തമാക്കാതിരിക്കാനുളള പ്രവർത്തനം സിവിൽ സർവീസിൽ നിന്ന് ഉണ്ടാകണമെന്നും സർക്കാർ ഓഫീസുകളെ ജനസൗഹൃദമാക്കി മാറ്റുന്നതിനുളള ലക്ഷ്യം കൈവരിക്കാൻ ജീവനക്കാരും ജനങ്ങളും തമ്മിലുളള ബന്ധം ഊട്ടി ഉറപ്പിക്കണമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ജനപക്ഷം ചാത്തന്നൂർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചിറക്കര വില്ലേജ് ഓഫീസിന്റെ സമർപ്പണത്തിന് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം എ.ഡി.എം ബി. രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, വൈസ് പ്രസിഡന്റ് വി.എസ്. ലീ, ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു, ബ്ലോക്ക് പഞ്ചായത്തംഗം മായ സുരേഷ്, ചിറക്കര ഗ്രാമ പഞ്ചായത്തംഗങ്ങളായ മധുസൂദനൻപിളള, ഉല്ലാസ് കൃഷ്ണൻ, സി. സുശീലാദേവി, എസ്. റീജ, റാംകുമാർ രാമൻ എന്നിവർ സംസാരിച്ചു.