കുന്നത്തൂർ:മൈനാഗപ്പള്ളി വേങ്ങ നെല്ലിക്കുന്നത്ത് മുക്കിന് തെക്കുവശം കനാൽ റോഡ് സൈഡിലെ കിണർ ഇടിഞ്ഞുതാഴ്ന്നു. വലിയ ശബ്ദത്തോടെ ഒരു വശം ഇടിഞ്ഞു വീഴുകയായിരുന്നു.കുറെ നാളുകളായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.ചില ഭാഗങ്ങൾ തകർന്നു തുടങ്ങുകയും ചെയ്തിരുന്നു.സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാർ പോകുന്ന പാതയായതിനാൽ അപകട സാധ്യത മുന്നിൽ കണ്ട് വാർഡ് അംഗം പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തിരുന്നില്ല.
കിണർ ഇടിഞ്ഞുതാണതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി താലൂക്ക് സഭയിൽ വിഷയം ഉന്നയിച്ചു. അപകട സാധ്യത ഒഴിവാക്കാൻ മൈനാഗപ്പളളി ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെടാൻ തീരുമാനമായി. അൻപതിലധികം അടി താഴ്ചയുള്ള കിണർ മുൻകാലങ്ങളിൽ വേനൽക്കാലത്ത് പ്രദേശവാസികൾക്ക് ഉപകാരപ്രദമായിരുന്നു.