കൊട്ടിയം: വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. നവകേരള മിഷന്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി മയ്യനാട് ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച 40 ഭവനങ്ങളുടെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, എസ്. രാജീവ്, എസ്. ഫത്തഹുദ്ദീൻ, ഡി. ബാലചന്ദ്രൻ, എസ്. സിന്ധു, ലെസ്ലി ജോർജ്, യു. ഉമേഷ് ,വി. ബിന്ദു, എ. മാധവൻപിള്ള ,എൻ. ശ്രീസുതൻ, എം.ഹലീമ, എം. നാസർ, എൻ. മനു ഭായി, ശരത്ചന്ദ്രൻ, എൽ. ശാലിനി, എസ്. സജീവ് മാമ്പറ എന്നിവർ സംസാരിച്ചു.