പരവൂർ : നവീകരിച്ച പൂതക്കുളം വില്ലേജ് ഓഫീസ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടുപയോഗിച്ച് ജീർണാവസ്ഥയിലായിരുന്ന കെട്ടിടം നവീകരിച്ച് സ്മാർട്ടാക്കിയാണ് പ്രവർത്തനം ആരംഭിക്കുന്നത്. എൽ.ഇ.ഡി ടി.വി, ഇൻവെർട്ടർ, വിശ്രമ മുറി, വാട്ടർ പ്യൂരിഫയർ, പൂന്തോട്ടം, അകത്തും പുറത്തുമായി 2 ശുചിമുറികൾ, ടോക്കൺ സൗകര്യം എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നൂറോളം പേർക്ക് ഇരിക്കാവുന്ന മിനി കോൺഫറൻസ് ഹാളും കെട്ടിടത്തിന്റെ മുകളിലായുണ്ട്. കൊല്ലം തഹസിൽദാർ ടി.ആർ. അഹമ്മദ് കബീർ, കൊല്ലം എ.ഡി.എം ബി. രാധാകൃഷ്ണൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. ലീ, ബ്ലോക്ക് പഞ്ചായത്തംഗം എ. ആശാദേവി, പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് വി.ജി. ജയ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജോയി, വെൽഫെയർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.എസ്. ശ്രീരശ്മി, പഞ്ചായത്തംഗം വി.കെ. സുനിൽകുമാർ, കലയ്ക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. സുഭാഷ്, പൂതക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.