al
എസ്.എൻ.ഡി.പി യോഗം പൂവറ്റൂർ പടിഞ്ഞാറ് 851-ാം നമ്പർ ശാഖയുടെ വാർഷിക ആഘോഷ സമ്മേളനം അടൂർ പ്രകാശ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: എസ്.എൻ.ഡി.പി യോഗം 851-ാം നമ്പർ പുവറ്റൂർ പടിഞ്ഞാറ് ശാഖയുടെ 75-ാം വാർഷികാഘോഷ സമ്മേളനം അടൂർ പ്രകാശ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ, പി.കെ. സോമരാജൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെ. ലീലാവതി അമ്മ, വിനോദ് കുമാർ, പൂവറ്റൂർ സുരേന്ദ്രൻ, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ പി. അരുൾ, പൂവറ്റൂർ ശാഖാ സെക്രട്ടറി ആർ. ഉദയൻ, പി. ഷാജി എന്നിവർ സംസാരിച്ചു.