sports
ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്ക് മീറ്റിൽ മെഡലുകൾ നേടിയ ആരതി ഷാജിയെ ക്യു.എ.സി യിൽ നടന്ന ചടങ്ങിൽ ആദരിക്കുന്നു

കൊല്ലം: ജയ്‌പൂരിൽ നടന്ന ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്ക് മീറ്റിൽ ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിൽ മെഡലുകൾ നേടിയ ആരതി ഷാജിയെ ക്വയിലോൺ അത്‌ലറ്റിക്ക് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ക്യു.എ.സി സെക്രട്ടറി ജി. രാജ്മോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏഷ്യൻ അത്‌ലറ്റിക്ക് താരം കെ. രഘുനാഥൻ, സംസ്ഥാന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഷറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.