ob-harish-john-21

കൊല്ലം: ചാരുംമൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് കിളികൊല്ലൂർ ഷാലോമിൽ ജോൺ ഈശോയുടെ മകൻ ഹാരിഷ് ജോൺ (21) മരിച്ചു. ഇന്നലെ വെളുപ്പിന് ചാരുംമൂട് - ഭരണിക്കാവ് റോഡിൽ ചാരുംമൂടിന് സമീപത്തായിരുന്നു അപകടം. മാവേലിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ഹാരിഷിന്റെ ബൈക്കിൽ എതിർദിശയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് സാരമായി പരിക്കേറ്റ ഹാരിഷിനെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മാതാവ്: ഷാലു ജോൺ. സഹോദരങ്ങൾ: ആഷിഷ് ജോൺ, നോയൽ ജോൺ.