templ
ചെമ്പോട്ട് ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ ദേശവിളക്ക്

കൊട്ടിയം: ചെമ്പോട്ട് ദുർഗാദേവീ ക്ഷേത്രത്തിലെ പൂരം തിരുനാൾ മഹോത്സവത്തോടനുബന്ധിച്ചുള്ള ദേശവിളക്ക് ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു. ഇന്ന് രാവിലെ 8ന് തോറ്റംപാട്ട്,​ ഉച്ചയ്ക്ക് 12ന് അന്നദാനം,​ വൈകിട്ട് 6.50 ന് പടുക്ക സമർപ്പണം,​ രാത്രി 8 ന് നൃത്തസന്ധ്യ. 18 ന് വൈകിട്ട് 5 ന് നടതുറപ്പ്. 6.30ന് സോപാനസംഗീതം,​ രാത്രി 8.30ന് നാടകം. 19ന് ഉച്ചയ്ക്ക് 11ന് ആയില്യപൂജ,​ രാത്രി 7ന് സേവ. 8.30ന് ഗാനമേള,​ 20ന് രാവിലെ 10.30ന് ആനയൂട്ട്,​ വൈകിട്ട് 3.30 മുതൽ ഗജവീരന്മാർ, നാദസ്വരം,​ ചെണ്ടമേളം, ശിങ്കാരിമേളം,​ പഞ്ചവാദ്യം, പൂക്കാവടി,​ തെയ്യം,​ കെട്ടുകാഴ്ചകൾ, താലപ്പൊലി തുടങ്ങിയവയുടെ അകമ്പടിയോടെ ചെമ്പോട്ടമ്മമാരുടെ തിരു എഴുന്നള്ളത്ത്. വൈകിട്ട് 6.30ന് 80 ൽപ്പരം കലാകാരന്മാരെ അണിനിരത്തി കേരള മേള കലാരത്നം കീഴക്കൂട്ട് അറിയൻ മാരാരും കേളോത്ത് അരവിന്ദാക്ഷൻ മാരാരും സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം. തുടർന്ന് ചെമ്പോട്ട് പൂരവും കുടമാറ്റവും. രാത്രി 11.30 ന് പാട്ടരങ്ങ് നാടൻ പാട്ടുകൾ. ക്ഷേത്രം പ്രസിഡന്റ് കെ. അശോകൻ, സെക്രട്ടറി എസ്. സുജിത്ത്, ട്രഷറർ എ. ജ്യോതി എന്നിവർ നേതൃത്വം നൽകും.