കൊല്ലം : പാരിപ്പള്ളി വലിയ കൂനമ്പായിക്കുളത്തമ്മ എൻജിനിയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗത്തിന്റെയും ടെക്കോസ ഇൻസ്പയേർട് ഇന്നവേഷന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന റോബോട്ടിക്ക്സ് വർക്ക്ഷോപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ എൻജിനിയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. കോളേജ് സെക്രട്ടറി പി. ബൈജു, കോളേജ് പ്രിൻസിപ്പൽ ഡോ. ടി.ജി. അൻസലാം രാജ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവിയും കെ.ടി.യു അക്കാഡമിക്ക് കൗൺസിൽ അംഗവുമായ പ്രൊഫ. കെ. ചാണ്ടപ്പിള്ള പണിക്കർ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ മേധാവി പ്രമോദ് എസ്. ദാസ് എന്നിവർ സംസാരിച്ചു. വർക്ക്ഷോപ്പിനോടനുബന്ധിച്ച് റോബോട്ടിക് ടെക്‌നോളജിയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.