പുത്തൂർ : പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് നാടെങ്ങും ശ്രദ്ധാഞ്ജലി അർപ്പിച്ചു. കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് പുത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പുത്തൂരിൽ മൗനജാഥ നടത്തി. തുടർന്ന് നടന്ന അനുശോചന സമ്മേളനത്തിൽ പ്രസിഡന്റ് വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. കെ. മോഹനകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ജനാർദ്ദനൻ പിള്ള, വിശ്വനാഥൻ, സുരേന്ദ്രൻ പിള്ള, സൂസമ്മ, ശാന്തമ്മ എന്നിവർ സംസാരിച്ചു. കുളക്കട തപസ്യ സാംസ്‌കാരിക വേദി വീരമൃത്യു വരിച്ച ജവാൻമാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് ദേശാഭിമാന ജ്വാല തെളിച്ചു. പുത്തൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പുത്തൂർ മണ്ഡപത്തിൽ ശ്രദ്ധാഞ്ജലി സമ്മേളനവും ദീപ പ്രോജ്വലനവും നടത്തി.