സ്റ്റേഷന്റെ പരാധീനതകൾ തീരുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ
കുണ്ടറ: റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങളും നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ മധുര ഡിവിഷനിൽ നിന്നും കുണ്ടറ റെയിൽവേ സ്റ്റേഷൻ ആദർശ് പദവിയിലേയ്ക്ക് ഇടംപിടിച്ചു. യാത്രക്കാരുടെയും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെയും ഏറെനാളത്തെ പരാതികൾക്കാണ് ഇതോടെ പരിഹാരമാവുന്നത്. പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ അടിമുടി മാറും. സ്റ്റേഷന്റെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതോടെ നിരവധി വർഷങ്ങളായി കുണ്ടറ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്നാണ് കണക്ക് കൂട്ടൽ.
നിലവാരം ഉയരും
1. ശുചിമുറി ഉൾപ്പെടെയുള്ള വിശ്രമമുറി
2. പ്ലാറ്റ്ഫോമിന്റെ ഉയരം വർദ്ധിപ്പിക്കും
3. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടാമത്തെ പ്ലാറ്റ്ഫോമിലേയ്ക്ക് കടക്കാൻ ഫുട്ഓവർ ബ്രിഡ്ജ്
4. ശുദ്ധജല വിതരണത്തിനായി വാട്ടർ കൂളർ
5. പ്ലാറ്റ്ഫോമുകളിലും ഫുഡ് ഓവർബ്രിഡ്ജിലും ഉൾപ്പെടെ സ്റ്റേഷൻ പരിസരങ്ങളിൽ വൈദ്യുതി ലൈറ്റുകൾ
6. സ്റ്റേഷനിലേയ്ക്ക് കയറാൻ ട്രോളി പാത്
7. സ്റ്റേഷന് മുന്നിൽ പൂന്തോട്ടം ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങൾ