ob-balakrishnana-90
ബി. ബാലകൃഷ്ണൻ

കരുനാഗപ്പള്ളി: സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗം മരുതൂർക്കുളങ്ങര തെക്ക് കൊച്ചാണ്ടിശ്ശേരി വടക്കതിൽ ബി. ബാലകൃഷ്ണൻ (90) നിര്യാതനായി. സി.പി.എം കരുനാഗപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി, കൈത്തറി തൊഴിലാളി യൂണിയൻ താലൂക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, കൈത്തറി ഉപദേശക സമിതി സംസ്ഥാന കമ്മിറ്റി മെമ്പർ, കെ.എസ്.കെ.ടി.യു കരുനാഗപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യമാർ: പത്മാക്ഷി, ഇന്ദിര. മക്കൾ: സുലോചന, രുദ്രസേനൻ, ശിവരാജൻ, സുധർമ്മ, സജീവൻ, സുരേഷ്, ഗീത, അനിൽ. മരുമക്കൾ: പരേതനായ സോമരാജൻ, ശ്യാമള, ഗീത, ഗോപാലകൃഷ്ണൻ, ജിഷ, രമ, രവി, ബുഷ്റ. സഞ്ചയനം 24ന് രാവിലെ 7ന്.