പത്തനാപുരം: പിറവന്തൂർ ഗുരുദേവ ഹൈസ്കൂളിന്റെ 55-ാമത് വാർഷികവും അവാർഡ് വിതരണവും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. നജീബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. മൗണ്ട് താബോർ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സാം വി. ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പതിനഞ്ച് വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ വി.വി. ഉല്ലാസ് രാജ് അവാർഡുകൾ സമ്മാനിച്ചു. എസ്.ആർ.ജി കൺവീനർ സ്മിതാ രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ലൗലി തോമസ്, വൈ. ഷെബി, സീന തമ്പി, എൽ. രമാദേവി, കെ. ദീപ, എസ്. ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.