കൊട്ടിയം: തീവെട്ടിക്കൊള്ള നടത്തുന്ന ഒരു മേഖലയായി ആശുപത്രികൾ മാറിയ സാഹചര്യത്തിൽ പാവപ്പെട്ടവർക്ക് മികച്ച ചികിത്സ ലഭ്യമാക്കി ഒരു മാതൃകാ ആശുപത്രിയായി ഉയരാൻ എൻ.എസ് സഹകരണ ആശുപത്രിക്ക് കഴിഞ്ഞെന്ന് മുൻ എം.പിയും എൽ.ഡി.എഫ് സംസ്ഥാന കൺവീനറുമായ എ. വിജയരാഘവൻ പറഞ്ഞു. പാലത്തറ എൻ.എസ് സഹകരണ ആശുപത്രിയുടെ 13ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിവർഷം അഞ്ച് ലക്ഷത്തിലേറെപ്പേർ ചികിത്സ തേടിയെത്തുന്ന ഈ സഹകരണപ്രസ്ഥാനം ആരോഗ്യ സേവന മേഖലയിൽ സാധാരണക്കാരന്റെ ആശ്രയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി കെ.എൻ. ബാലഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി. എം. നൗഷാദ് എം.എൽ.എ, കെ. രാജഗോപാൽ, എസ്. സുദേവൻ, എ. മാധവൻ പിള്ള, വി. രാധാമണി, എസ്.ആർ. ബിന്ദു, എൽ. ലക്ഷ്മണൻ, എസ്. ഫത്തഹുദീൻ, സൂസൻ കോടി, കരിങ്ങന്നൂർ മുരളി, പി. ഷിബു, എ. പ്രദീപ്, ഡോ. ശ്രീകുമാർ, പി.കെ. ഷിബു എന്നിവർ സംസാരിച്ചു.