archbishop-soosa-pakiam

പത്തനാപുരം:ആചാരാനുഷ്ഠാനങ്ങളിൽ അധികാരികൾ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് ആർച്ച് ബിഷപ് ഡോ. സൂസപാക്യം.കേരളാ റീജിയണൽ ലത്തീൻ കാത്തലിക് കൗൺസിലിന്റെ 33ാമത് ജനറൽ അസംബ്ലിയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായം ലോക് സഭാ തിരഞ്ഞെടുപ്പിൽ പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരസിദ്ധാന്തം സ്വീകരിക്കുമെന്ന് പ്രമേയം പാസാക്കി.

ജനസംഖ്യയ്ക്ക് ആനുപാതികമായി സമുദായത്തിൽ നിന്നു ജനപ്രതിനിധികളുണ്ടാകണം.

സഭയിലുണ്ടാകുന്ന തർക്കങ്ങൾ സഭയുടെ നിയമത്തിനും,രാജ്യനിയമങ്ങൾക്കും അനുസൃതമായി പരിഹരിക്കും.സഭയുടെ മേൽ ബാഹ്യഇടപെടൽ അനുവദിക്കില്ല.ദലിത് ക്രൈസ്തവർക്ക് പട്ടിക ജാതി പദവി നൽകാൻ നിയമസഭ പ്രമേയം പാസാക്കണം.ന്യൂനപക്ഷ അവകാശം സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം.

മതേതര ഭാരതത്തിൽ വിശ്വാസ ജീവിതവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ സർക്കാരുകൾ തയാറാകണം.തീരദേശപാക്കേജും,ഇടുക്കി പാക്കേജും നടപ്പാക്കണം.ഓഖി,പ്രളയ ദുരിതാശ്വാസ നടപടികളെക്കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കണം.രണ്ട് ദിവസമായി ശാലേംപുരം അനിമേഷൻ സെന്ററിൽ നടന്ന ജനറൽ അസംബ്ലിയിലാണ് രാഷ്ട്രീയ പ്രമേയം പാസാക്കിയത്.

പത്രസമ്മേളനത്തിൽ ആർച്ച് ബിഷപ് ഡോ. സൂസപാക്യം,പുനലൂർ രൂപതാ ബിഷപ് ഡോ സെൽവിസ്റ്റർ പൊന്നുമുത്തൻ,കെ. ആർ എൽ. സി. സി. ജനറൽ സെക്രട്ടറി ഫാ ഫ്രാൻസിസ് സേവ്യർ, സി. എസ്. എസ് .വൈസ് ചെയർമാൻ ബെന്നി പാപ്പച്ചൻ,കെ. എൽ.സി എ പ്രസിഡന്റ് ആന്റണി നൊറോണ, ജെയിൻ ആൻസിൽ,എൻ. ദേവദാസ്,അജിത് തങ്കച്ചൻ,ഷാജി ജോർജ്,ബേബി ജി ഭാഗ്യോദയം, ഫാ സെബാസ്റ്റ്യൻ, മിൽട്ടൺ കളപ്പുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.