പത്തനാപുരം: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ പത്തനാപുരത്ത് സംഘടിപ്പിച്ച യൂണിറ്റി മാർച്ചിനിടെ കേഡറ്റ് കുഴഞ്ഞുവീണ് മരിച്ചു.ആലപ്പുഴ മണ്ണഞ്ചേരി കോവൂരിൽ നൗഷാദ് (46) ആണ് മരിച്ചത്. നടുക്കുന്നിൽ നിന്ന് ആരംഭിച്ച മാർച്ചിൽ കേഡറ്റായിരുന്ന നൗഷാദ് പത്തനാപുരം ജംഗ്ഷനിൽ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. പ്രവർത്തകർ ചേർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.