kcec

കുളത്തൂപ്പുഴ : സാധാരണക്കാരന്റെ അത്താണിയായി പ്രവർത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളിലെ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പുവരുത്താൻ സർക്കാർ ഇടപെടുമെന്നു മന്ത്രി കെ.രാജു കുളത്തൂപ്പുഴയിൽ പറഞ്ഞു.

കേരള കോ-ഒാപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നയങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. റിസർവ് ബാങ്കിനു മുന്നിൽ പ്രതിഷേധവും സംഘടിപ്പിച്ചു. ഇതേ തുടർന്നാണ് മോദി സർക്കാർ നിലപാട് മാറ്റിയതെന്ന് മന്ത്രി പറഞ്ഞു.

യാത്രയയപ്പ് സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. സ്വാഗതസംഘം ചെയർമാൻ കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.സി.ഇ.സി ജില്ലാ പ്രസിഡന്റ് പ്രകാശ് ലക്ഷ്മണൻ പതാക ഉയർത്തി. സെക്രട്ടറി കെ.വി. പ്രമോദ്, സി.പി.എെ ദേശീയകൗൺസിൽ അംഗം എൻ.അനിരുദ്ധൻ, എ.എെ.റ്റി.യു.സി ജില്ലാപ്രസിഡന്റ് കെ.എസ്.ഇന്ദുശേഖരൻനായർ, സെക്രട്ടറി ജി.ബാബു, ജില്ലാ കൗൺസിൽ അംഗം എം.സലീം, കെ.സി.ഇ.സി സംസ്ഥാന ജനറൽസെക്രട്ടറി വി.എം.അനിൽ, അജിതാപ്രദീപ്, എം.ഷിബു, ടി.എൻ.ജയചന്ദ്രൻ, കെ.എം.അജ്മൽ, പി.അനിൽകുമാർ എന്നിവർ സംസാരിച്ചു.