feb-18-
നടമേൽ മുന്നൂർ റോഡും പുതിയ പാലവും പി.ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കെ. അബ്ദുൾ റഹ്മാൻ, കെ. ജഗദമ്മ,കെ.സുമ, കെ. ഏലിക്കുട്ടി, എസ്. ഗീതാകുമാരി, ജെ.അശോകൻ, കെ. ഗീതാമണി, ജി.ത്യാഗരാജൻ എന്നിവർ സമീപം

എഴുകോൺ: കരീപ്ര പഞ്ചായത്തിലെ ഇടയ്ക്കിടം പ്ലാക്കോട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടമേൽ കല്ലാർ മുന്നൂർ റോഡിന്റെയും പുതിയ പാലത്തിന്റെയും ഉദ്ഘാടനം പി. ഐഷാപോറ്റി എം.എൽ.എ നിർവഹിച്ചു. കല്ലാർ ജംഗ്ഷനിൽ നടന്ന യോഗത്തിൽ കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 75 ലക്ഷം രൂപ ചെലവിലാണ് റോഡും പാലവും നിർമ്മിച്ചത്.

ജില്ലാ പഞ്ചായത്തംഗം കെ. ജഗദമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ കെ. സുമ, ബ്ലോക്ക് അംഗം കെ. ഏലിക്കുട്ടി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്. ഗീതാകുമാരി, പഞ്ചായത്ത് അംഗങ്ങളായ ജെ. അശോകൻ, കെ. ഗീതാമണി, കരീപ്ര സഹ. ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജൻ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ആർ. രാധാകൃഷ്ണൻ സ്വാഗതവും ജി.കെ. ശ്രീജിത് നന്ദിയും പറഞ്ഞു.