ചാത്തന്നൂർ: ശ്രീനികേതൻ സെന്ററിന്റെ സഹകരണത്തോടെ രൂപവത്കരിച്ച ദേശീയ മനുഷ്യാവകാശ സമിതിയുടെ മണ്ഡലം കമ്മിറ്റിയുടെയും സ്റ്റുഡന്റ്സ് ഹ്യൂമൻ റൈറ്റ്സ് ക്ലബിന്റെയും ഉദ്ഘാടനം മുൻ ഉപ ലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ നിർവഹിച്ചു. സമിതി ജില്ലാ ചെയർമാൻ ജി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരിയായ ചാത്തന്നൂർ താഴംകുരവിളയിൽ അഞ്ജലിക്ക് ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ വീൽചെയർ സമ്മാനിച്ചു. മനുഷ്യാവകാശ സമിതി ചെയർമാൻ ഡോ. പി.സി. അച്ചൻകുഞ്ഞ്, സംസ്ഥാന ഓർഗനൈസർ ആർ.ആർ. നായർ, ഡോ. എൻ. രവീന്ദ്രൻ, ഡി. ഗിരികുമാർ, എസ്. സുനിത, എസ്. രവികുമാർ എന്നിവർ സംസാരിച്ചു.