kadakkal-moulavi
ഡി.കെ.ഐ.എസ്.എഫ് കൊല്ലം ജില്ലാ മുത്തഅല്ലിം ഫെസ്റ്റ് സമാപന സമ്മേളനത്തിൽ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി സംസാരിക്കുന്നു

കൊല്ലം: സമത്വ മനുഷ്യാവകാശവാദങ്ങൾ അധാർമ്മികത വളർത്താനാകരുതെന്ന് ഡി.കെ.ഐ.എസ്.എഫ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുത്തഅല്ലിം കലാഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സമ്മേളനം ആവശ്യപ്പെട്ടു. മാവള്ളി ജമാഅത്ത് പ്രസിഡന്റ് താജുദ്ദീൻ സാഹിബ് പതാക ഉയർത്തി. ശരീഫുദ്ദീൻ മന്നാനി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് രണ്ട് വേദികളിലായി ജില്ലയിലെ വിവിധ ദർസുകളിൽ നിന്നെത്തിയ മത്സരാർത്ഥികൾ മാറ്റുരച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. പുലിപ്പാറ എസ്.എ.അബ്ദുൽ ഹക്കീം മൗലവി അദ്ധ്യക്ഷത വഹിച്ചു. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി മുദർരിസുമാരെ ആദരിച്ചു. പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി സമ്മാനദാനം നിർവഹിച്ചു. ആറ്റിങ്ങൽ ഷമീം അമാനി പ്രമേയ പ്രഭാഷണം നടത്തി. ഷാഫി മന്നാനി, സലിംഷാ മൗലവി, താജുദ്ദീൻ മൗലവി, കുണ്ടുമൻ ഹുസൈൻ മന്നാനി, അബ്ദുൽ ജവാദ് മന്നാനി, ഇർഷാദ് മന്നാനി, പാലുവള്ളി നാസിമുദ്ദീൻ മന്നാനി, ഷാഹുദ്ദീൻ സാഹിബ്, അൻഷാദ് മന്നാനി, നൗഫൽ നിസാമി, ഹാഫിസ് ഹസീൻ മൗലവി തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിൽ രിയാളുൽ ജിനാൽ മയ്യത്തുംകര, ഹിദായത്തുൽ ഇസ്‌ലാം കണ്ണനല്ലൂർ, മദീനത്തുൽ ഉലൂം തട്ടാമല എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.