bishp
ബിഷപ്പ് ജെറോം കൾച്ചറൽ അസ്സോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ബിഷപ്പ് ജെറോം അനുസ്മരണവും എക്‌സലൻസ് പുരസ്‌കാര വിതരണവും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം : ജെറോം പിതാവിനെ ദൈവദാസ പദവിയിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബിഷപ്പ് ജെറോം കൾച്ചറൽ അസോസിയേഷൻ കൊല്ലം വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച ബിഷപ്പ് ജെറോം അനുസ്മരണ സമ്മേളനവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള എക്‌സലൻസ് പുരസ്‌കാര വിതരണവും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമിതി ഡയറക്ടർ ഫാ. പോൾക്രൂസ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ. എസ്. അനിൽകുമാർ, കൊല്ലം ഗവ. ടി.ടി.ഐ പ്രിൻസിപ്പൽ ടി.ജി. ചന്ദ്രകുമാരി, അടൂർ ബാലൻ, മങ്ങാട് സുബിൻ നാരായണൻ, രാജീവ് ഡി. പരിമണം എന്നിവർ പ്രയാർ ഗോപാലകൃഷ്ണനിൽ നിന്ന് എക്‌സലൻസ് പുരസ്‌കാരം ഏറ്റുവാങ്ങി. സമിതി ജനറൽ സെക്രട്ടറി ജെസ്റ്റിൻ കണ്ടച്ചിറ, ഡോ. എസ്. അനിൽ കുമാർ, റിട്ട. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ സുരേഷ് റിച്ചാർഡ്, മയ്യനാട് എസ്.എസ് സമിതി മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ, ഡി.സി.സി ജനറൽ സെക്രട്ടറി എസ്. ശ്രീകുമാർ, ആർ. ജോസ് എന്നിവർ സംസാരിച്ചു.