കൊല്ലം: ടി.ഡി. സദാശിവൻ രചിച്ച കേരള ചരിത്രനിഘണ്ഡുവിന്റെ പ്രകാശനം കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ഡോ.എം.ആർ. തമ്പാൻ കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. അനിത ശങ്കറിനു നൽകി നിർവഹിച്ചു. ഡോ. തേവന്നൂർ മണിരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രാക്കുളം ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന കേരളചരിത്ര പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പുരാവസ്തു ശാസ്ത്രജ്ഞൻ ഡോ. പി. രാജേന്ദ്രൻ നിർവഹിച്ചു. ഡോ. വെള്ളിമൺ നെൽസൺ ടി.ഡി. സദാശിവനെ പൊന്നാടയണിയിച്ച് ആദരിച്ചു. വി. രാജേന്ദ്രൻ, തുഷാദ് ടി., മണി കെ. ചെന്താപ്പൂര് എന്നിവർ സംസാരിച്ചു.