library
ഓടനാവട്ടത്ത് കാത്തിരിപ്പ് കേന്ദ്രത്തിൽ ആരംഭിച്ച തുറന്ന ലൈബ്രറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചാത്ത് വികസനകാര്യ സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻ എൽ.ബാലഗോപാൽ നിർവ്വഹിക്കുന്നു.

ഓയൂർ: ഓടനാവട്ടം കെ.ആർ.ജി.പി.എം സ്‌കൂളിലെ എൻ.എസ്.എസ് യൂണി​റ്റിന്റെ നേതൃത്വത്തിൽ ഓടനാവട്ടം കാഷ്യു ഫാക്ടറിക്ക് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാരംഭിച്ച തുറന്ന ലൈബ്രറിയുടെ ഉദ്ഘാടനം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ എൽ. ബാലഗോപാൽ നിർവഹിച്ചു. സമൂഹത്തിലെ വിവിധ തുറകളിലുള്ളവർക്ക് അക്ഷരവെളിച്ചം നൽകുന്നത് ലക്ഷ്യമിട്ടാണ് ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചത്. കാത്തിരിപ്പ് കേന്ദ്രത്തിലെ പ്രത്യേകം സജ്ജീകരിച്ച അലമാരയിലാണ് പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ നിന്ന് ആർക്കും പുസ്തകങ്ങളെടുത്ത് വായിക്കാം. എടുക്കുന്ന ആളിന്റെയും പുസ്തകത്തിന്റെയും വിവരങ്ങൾ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന രജിസ്​റ്ററിൽ എഴുതണമെന്നു മാത്രം. ആഴ്ചയിൽ നൂറ് പുസ്തകങ്ങൾ വീതമാണ് വയ്ക്കുന്നത്. ഓരോ ആഴ്ചയും ഇത് മാ​റ്റി പുതിയ പുസ്തകങ്ങൾ വയ്ക്കും. ചടങ്ങിൽ പ്രിൻസിപ്പൽ എച്ച്. ശ്രീലേഖ, പ്രഥമാദ്ധ്യാപകൻ ഗോപാലകൃഷ്ണപിള്ള, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൽ. സന്തോഷ്‌ കുമാർ, ഓടനാവട്ടം പൗരസമിതി പ്രസിഡന്റ് എം. കുഞ്ഞച്ചൻ. പി.ടി.എ പ്രസിഡന്റ് ആർ. പ്രേമചന്ദ്രൻ, വാർഡ് മെമ്പർ എം.എസ്. പീ​റ്റർ എന്നിവർ സംസാരിച്ചു.