കൊല്ലം: കാസർകോട് കൊല്ലപ്പെട്ട കൃപേഷിനും ശരത് ലാലിനും ആദരാഞ്ജലികൾ അർപ്പിച്ച് അക്രമ രാഷ്ട്രീയത്തിനെതിരെ വടക്കുംതല കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിവട്ടത്ത് പ്രതിഷേധ സദസും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കോലത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വടക്കുംതല സനൽ, ടി. ബീന, ബഷീർ കുഞ്ഞ്, വലിയത്ത് റഷീദ്, ലാൽജി എന്നിവർ സംസാരിച്ചു.