ob-narayanan-70

കൊല്ലം: എം.സി റോഡിൽ വാളകം വയയ്ക്കലിൽ കാറിടിച്ച് വൃദ്ധൻ മരിച്ചു. ഇടപ്പേത്ത് ചരുവിള പുത്തൻവീട്ടിൽ നാരായണൻ (70) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30ന് വയയ്ക്കൽ ജംഗ്ഷനിൽ പാലത്തിന് സമീപമായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോവുകയായിരിന്നു നാരായണൻ. അമിത വേഗതയിലെത്തിയ കാർ നാരായണനെ ഇടിച്ച ശേഷം നിറുത്താതെ പോയി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: വിശാല. മകൾ: സിന്ധു. മരുമകൻ: പ്രകാശ്.