നെടിയവിള: നെടിയവിള ഗവൺമെന്റ് എൽ.പി.എസിലെ പഠനോത്സവം കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. ഓപ്പൺ ലൈബ്രറിയുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എയും സ്കൂൾ മാഗസിൻ ആയ 'വിസ്മയ' യുടെ പ്രകാശനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ സജീവും നിർവഹിച്ചു. സബ് ജില്ലാതലത്തിൽ ഏക 'സർഗ വിദ്യാലയം' എന്ന പദവി നേടിയെടുത്തതിന് സ്കൂളിന്റെ പ്രവർത്തന മികവിനെ എം.പിയും എം.എൽ.എയും അഭിനന്ദിച്ചു. കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് അദ്ധ്യക്ഷനായിരുന്നു. പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ ഗണിതശാസ്ത്രാഭാഷാ മികവ് തെളിയിക്കുന്ന വിവിധ പ്രദർശനങ്ങളും കുട്ടികളുടെ കലാപരിപാടികളും നടന്നു. കാർഷികോപകരണ പ്രദർശനവും പഠനോത്സവത്തോടനുബന്ധിച്ച് നടന്നു. എസ്.എം.സി ചെയർമാൻ അഡ്വ. കണ്ണൻ എം. നായർ, ബി. ഹരികുമാർ, ബി. ബിന്ദു, സി.ആർ.സി കോ ഓർഡിനേറ്റർ എം.എസ്. അനിതാദേവി, ഷീജാ രാധാകൃഷ്ണൻ, ആർ. മിനി, ജയ, ബി. രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ബി. ഷിബു സ്വാഗതം പറഞ്ഞു.