photo
കോൺഗ്രസ്സ് ആദിനാട് മണ്ഡലം കമ്മിറ്റി പുതിയകാവിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : കാസർഗോട് പെരിയയിലെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആദിനാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. ഭീകരസംഘടനകളെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള കൊടും ക്രൂരകൃത്യങ്ങളാണ് മാർക്‌സിസ്റ്റ് പാർട്ടി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദിനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. രാജശേഖരൻ, കെ.എസ് പുരം സുധീർ, ഷിബു.എസ് തൊടിയൂർ. ദിലീപ്, യൂസഫ് കുഞ്ഞ് , ബിനി അനിൽ, ഗിരിജാകുമാരി, മജീദ്, നസിം പുതിയകാവ്, ഗിരീഷ്, സത്താർ, ചൗദരി, കൃഷ്ണപിള്ള, ജയകുമാർ, സുധീശൻ, സുരേഷ്ബാബു എന്നിവർ സംസാരിച്ചു.