thosiyoor
കേരള ഫീഡ്സ് ലിമിറ്റഡിന്റെ കരുനാഗപ്പള്ളി കല്ലേലിഭാഗത്തെഫാക്ടറിക്ക് വേണ്ടി നിർമ്മിക്കുന്ന ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ.രാജു നിർവഹിക്കുന്നു.ആർ.രാമചന്ദ്രൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, ജില്ലാ പഞ്ചായത്തംഗം ശ്രീലേഖാ വേണുഗോപാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, കെ.എസ്.ഇന്ദുശേഖരൻ നായർ ,ഡോ :ബി.ശ്രീകുമാർ എന്നിവർ സമീപം.

തൊടിയൂർ: കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പു വരുത്താനായി സമഗ്ര നിയമനിർമ്മാണം നടത്തുമെന്ന് മന്തി കെ. രാജു പറഞ്ഞു. സംസ്ഥാന ഗവൺമെന്റിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി കരുനാഗപ്പള്ളി കല്ലേലിഭാഗത്തെ കേരള ഫീഡ്‌സ് ലിമിറ്റഡിനുവേണ്ടി ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ ഗുണമേന്മയുള്ളതും കേരള ഫീഡ്സിന്റേത് മോശവുമെന്ന തരത്തിൽ നടക്കുന്ന പ്രചരണം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, ജില്ലാ പഞ്ചായത്തംഗം ശ്രീലേഖാ വേ
ണുഗോപാൽ, റിച്ചു രാഘവൻ, ജെ. ജയകൃഷ്ണപിള്ള, അഡ്വ. പി. സുരൻ, വൈ. ജലീൽ, എം.എസ്. ഷൗക്കത്ത് എന്നിവർ സംസാരിച്ചു. കേരള ഫീഡ്സ് എം.ഡി ഡോ. ബി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ സ്വാഗതവും യൂണിറ്റ് ഹെഡ് ജി. സീന നന്ദിയും പറഞ്ഞു.