പുനലൂർ: ശ്രീനാരായണ ഗുരുദേവൻ നമുക്ക് പകർന്ന് നൽകിയ ദർശനങ്ങളനുസരിച്ച് ജീവിക്കാൻ ഈഴവ സമുദായ അംഗങ്ങൾ ശ്രമിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ. സുന്ദരേശൻ പറഞ്ഞു. പുനലൂർ യൂണിയനിലെ വന്മള ശാഖയിൽ പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഗുരുവദേവന്റെ പഞ്ചലോഹവിഗ്രഹ ഘോഷയാത്രയുടെ ഉദ്ഘാടനം യൂണിയൻ ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. യോഗം കൗൺസിലർ വനജാ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ. പ്രദീപ്, സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ കെ.ബി. സുഭാഷ് ബാബു, പുനലൂർ യൂണിയൻ കൗൺസിലർ എസ്. സദാനന്ദൻ, പത്തനാപുരം യൂണിയൻ കൗൺസിലർ റിജു വി. അമ്പാടി, വന്മള ശാഖാ പ്രസിഡന്റ് എ. സുന്ദരേശൻ, വൈസ് പ്രസിഡന്റ് സുഗതൻ, സെക്രട്ടറി മനോജ് ഗോപി, ചാലിയക്കര ശാഖാ പ്രസിഡന്റ് ജി. ഗിരീഷ് കുമാർ, ശാസ്താംകോണം ശാഖാ പ്രസിഡന്റ് മണിക്കുട്ടൻ, സെക്രട്ടറി എൻ. രാജൻ, നെല്ലിപ്പള്ളി ശാഖാ പ്രസിഡന്റ് സി.വി. അഷോർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. യൂണിയൻ ആസ്ഥാനത്ത് നിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട ഗുരുദേവ വിഗ്രഹ ഘോഷയാത്രയ്ക്ക് കെ.എസ്.ആർ.ടി.സി, ടി.ബി. ജംഗ്ഷൻ, ഹൈസ്കൂൾ, നെല്ലിപ്പള്ളി തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സന്ധ്യയോടെ വന്മളയിൽ എത്തിച്ചേർന്നു.