ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിയുടെ പ്രവർത്തനോദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ ജി.ആർ.സി കൗൺസലിംഗ് സെന്റർ, ബാലസൗഹൃദ ലൈബ്രറി, നാനോ മാർക്കറ്റ് എന്നിവയുടെ പ്രവർത്തനവും ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുസുനിൽ, അംഗങ്ങളായ മധുസൂദനൻപിള്ള, ഉല്ലാസ് കൃഷ്ണൻ, ശകുന്തള, പ്രേമചന്ദ്രനാശാൻ, റീജ, സുശീലാദേവി, റാംകുമാർ രാമൻ, ഓമന ടീച്ചർ, സിന്ധുമോൾ, ശ്രീലത, സി.ഡി.എസ് ചെയർപേഴ്സൺ ഉഷാകുമാരി, ബ്ലോക്ക് കോ ഓർഡിനേറ്റർ രാഹുൽ, മഞ്ചു എന്നിവർ സംസാരിച്ചു.