ഓച്ചിറ: കാസർകോട് യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ സാംസ്കാരിക നായകർ കൈക്കൊള്ളുന്ന മൗനത്തിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേരള സാഹിത്യ അക്കാഡമി സെക്രട്ടറി കെ.പി. മോഹനനെ പുതിയകാവ് ജംഗ്ഷനിൽ തടഞ്ഞുവെച്ചു. തുടർന്ന് വാഴപിണ്ടി നൽകിയും കരിങ്കൊടി കാട്ടിയും പ്രതിഷേധിച്ചു. സാംസ്കാരിക നായകന്മാർ കൊലപാതക രാഷ്ട്രീയത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ചട്ടുകമായി മാറുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ, സി.ഒ. കണ്ണൻ, കെ.എസ് പുരം സുധീർ, ഇർഷാദ് ബഷീർ, ജയഹരി, ജയകുമാർ, വിപിൻരാജ്, നാസിം പുതിയകാവ്, അഖിൽ അശോക് എന്നിവർ നേതൃത്വം നൽകി.