അഞ്ചൽ: അഞ്ചൽ ഗ്രാമ പഞ്ചായത്തിലെ അഗസ്ത്യക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കലമനൂർ ഏലായിൽ നടത്തിയ സമഗ്ര നെൽക്കൃഷിയുടെ വിളവെടുപ്പുത്സവം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രശാന്ത്, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. അനിൽകുമാർ, കൃഷി അസി. ഡയറക്ടർ കെ. കുരികേശ്, കൃഷി ഓഫീസർ രാജി, ബീനാകുമാരി, സുജ, പ്രീത, സംഘം പ്രസിഡന്റ് പി. ദിലീപ് കുമാർ, സെക്രട്ടറി ബിനു സത്യൻ തുടങ്ങിയവർ പങ്കെടുത്തു.