photo
വീട്ടുമുറ്റത്തേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി

കുണ്ടറ: തെറ്റിക്കുന്ന് ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട പവർ യൂണിറ്റ് ഘടിപ്പിച്ച ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. കയറ്റം കയറുന്നതിനിടയിൽ ഓഫായതിനെ തുടർന്ന് പുറകോട്ട് ഇറങ്ങിയ ലോറി നിയന്ത്രണം വിട്ട് സമീപത്തെ മതിൽ തകർത്ത് പത്തടിയോളം താഴ്ച്ചയിൽ സ്ഥിതി ചെയ്യുന്ന വീടിന് മുന്നിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 5.45നായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ആൾക്കാർ ആരുമില്ലാതിരുന്നതിനാൽ വലിയൊരപകടം ഒഴിവായി. വീടിന് സമീപത്ത് പ്രവർത്തിക്കുന്ന ഉദയാ സൗണ്ട്സിന്റെ ഉടമസ്ഥതയിലുള്ള പവർ യൂണിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ ക്രെയിൻ ഉപയോഗിച്ച് വാഹനം റോഡിൽ കയറ്റുകയായിരുന്നു.