kodikkunnil

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എൻ.എസ്.എസിനെ കടന്നാക്രമിച്ച് ഭയപ്പെടുത്തുന്നത് വിലപ്പോവില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്താവനയിൽ പറഞ്ഞു. അധികാരം കൈയിലുണ്ടെന്ന് കരുതി സമുദായ സംഘടനകളോടും നേതാക്കളോടും മാടമ്പിത്തരം കാണിക്കുന്നത് സി.പി.എമ്മാണ്. ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാടുകൾ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ കാലം മുതൽ എൻ.എസ്.എസ് പിന്തുടരുന്നതാണ്. സി.പി.എമ്മിന്റെയും എൽ.ഡി.എഫ് സർക്കാരിന്റെയും വരുതിയിലാക്കാനുള്ള ശ്രമം വിജയിക്കാത്തതുകൊണ്ടാണ് കുതിര കയറുന്നതെന്നും കൊടിക്കുന്നിൽ ആരോപിച്ചു.