kunnathoor
തൊടിയൂർ ലക്ഷ്മി ഭവനത്തിൽ ശ്രീലേഖാ മോഹനൻ നടത്തിയ മാതൃകാമത്സ്യ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ നിർവഹിക്കുന്നു

കുന്നത്തൂർ: സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കിയ ജനകീയ മാതൃകാ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം തൊടിയൂരിൽ നടന്നു. തൊടിയൂർ ലക്ഷ്മി ഭവനത്തിൽ ശ്രീലേഖാ മോഹനൻ ആണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷി ഓഫീസർ നൗഷാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ദേവിയമ്മ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനപ്രതിനിധികൾ, ഫിഷറീസ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.