sndp
പുനലൂർ യൂണിയനിലെ വന്മള ശാഖയിൽ പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്രത്തിൻെറ സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ നിർവഹിക്കുന്നു. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രിതീനടേശൻ, യോഗം കൗൺസിലർ വനജ വിദ്യാധരൻ, പുനലൂർ യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ, വൈസ് പ്രസിഡൻറ് ഏ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ‌യറക്ടർകെ.ബി..സുഭാഷ്ബാബു, ശാഖാ സെക്രട്ടറി മനോജ്ഗോപി, പ്രസിഡൻറ് എ.സുന്ദരേശൻ തുടങ്ങിയവർ വേദിയിൽ.

പുനലൂർ: കേരളം ഭരിച്ചിരുന്ന ഈഴവ മുഖ്യമന്ത്രിമാരെ സവർണർ ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന അവസ്ഥ ഇപ്പോഴും തുടരുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പുനലൂർ‌ യൂണിയനിലെ വന്മള ശാഖയിൽ 10 ലക്ഷം രൂപ ചെലവഴിച്ച് പണിത ഗുരുദേവ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈഴവ മുഖ്യമന്ത്രിമാരായിരുന്ന ആർ. ശങ്കർ, വി.എസ്. അച്യുതാനന്ദൻ എന്നിവരെ ആക്ഷേപിച്ചതിന് പുറമേ ഇപ്പോഴത്തെ മുഖ്യമന്ത്രി പിറണായി വിജയനെയും ഇവർ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നുണ്ട്. ജാതി മതങ്ങൾക്ക് അതീതമായ ചിന്ത നമുക്ക് മാത്രമേ ഉള്ളൂ. ചിലർ ജാതിയുടെ പേരിൽ ഖജനാവിലെ പണം ചട്ടങ്ങൾ ഉണ്ടാക്കി കൈക്കലാക്കുകയാണ്. അവർക്ക് വിദ്യാഭ്യസ സ്ഥാപനങ്ങൾ അടക്കമുള്ളവ ലഭിക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ല. കേരളത്തിലെ ഭരണം നടത്താനുള്ള ശേഷി ഇന്ന് ഈഴവ സമുദായത്തിനുണ്ട്. എന്നാൽ നമ്മൾ പരസ്പരം കലഹിച്ച് തല തല്ലിക്കീറുന്ന അവസ്ഥയാണ് തുടരുന്നത്. 15 വർഷം കഴിയുമ്പോൾ കിടപ്പാടം പോലും ഇല്ലാത്ത അവസ്ഥയും, നമ്മുടെ മക്കളെ വിവാഹം കഴിച്ച് അയക്കാൻ കഴിയാത്ത സ്ഥിതിയും ഉണ്ടാകും. നമ്മുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്തണമെങ്കിൽ ജനസംഖ്യയുടെ അനുപാതത്തിൽ അർഹമായ പങ്കാളിത്തം നമുക്ക് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 4.50നും 5.55നും മദ്ധ്യേ ശിവഗിരി മഠത്തിലെ വിശാലാനന്ദ സ്വാമികളാണ് ഗുരുദേവ പ്രതിഷ്ഠാ കർമ്മം നിർവഹിച്ചത്. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതീ നടശേൻ ഭദ്രദീപം തെളിച്ചു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ വനജാ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി, യൂണിയൻ സെക്രട്ടറി ബി. ബിജു, യോഗം ഡയറക്ടർ കെ.ബി. സുഭാഷ് ബാബു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, ജി. ബൈജു, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഏരൂർ സുനിൽ, വാർഡ് അംഗം സുജാത, അലിമുക്ക് ശാഖാ സെക്രട്ടറി രജികുമാർ, പിറവന്തൂർ പഞ്ചായത്ത് മുൻ പ്രിസിഡന്റ് കെ. ജോസ്, വനിതാസംഘം ശാഖാ പ്രസിഡന്റ് ശ്യാമള, സെക്രട്ടറി സൈമാ സുനിൽ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി മനോജ് ഗോപി റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വിജയകൃഷ്ണ വിജയൻ, ചാലിയക്കര ശാഖാ പ്രസിഡന്റ് ജി. ഗിരീഷ് കുമാർ, നെല്ലിപ്പള്ളി ശാഖാ പ്രസിഡന്റ് സി.വി. അഷോർ, ശാസ്താംകോണം ശാഖാ പ്രസിഡന്റ് മണിക്കുട്ടൻ, സെക്രട്ടറി എ. രാജൻ, സൈബർസേന പുനലൂർ യൂണിയൻ പ്രസിഡന്റ് ബിനുലാൽ തുടങ്ങിയവർ പങ്കെടുത്തു. ഗുരുക്ഷേത്രം പണിയാൻ സൗജന്യമായി ഭൂമി നൽകിയ വന്മള ലക്ഷ്മണയിൽ കൗമാരിയമ്മയെ യോഗം ജനറൽ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖാ പ്രസിഡന്റ് എ. സുന്ദരേശൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുഗതൻ നന്ദിയും പറഞ്ഞു.