sndp
പുനലൂർ യൂണിയനിലെ വന്മള ശാഖയിലെ ഗുരുദേവ ക്ഷേത്ര സമർപ്പണ സമ്മേളത്തിന് മുന്നോടിയായി എസ്.എൻ..ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്ര ദീപം തെളിയിക്കുന്നു..യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ, യോഗം കൗൺസിലർ വനജാവിദ്യധരൻ , യൂണിയൻ പ്രസിഡൻറ് ടി.കെ.സുനദരേശൻ തുടങ്ങിയവർ സമീപം.

പുനലൂർ: ശ്രീനാരായണ ഗുരുദേവൻ ആരാണെന്ന് പഠിച്ചെങ്കിൽ മാത്രമേ പുതിയ തലമുറ നന്നാവുകയുള്ളൂവെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. പുനലൂർ യൂണിയനിലെ വന്മള ശാഖയിൽ പുതുതായി പണികഴിച്ച ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണച്ചടങ്ങിൽ ഭദ്രദീപം തെളിക്കുകയായിരുന്നു അവർ. ഗുരുദേവൻ ആരാണെന്ന് അറിയാതെ പോയ നമ്മുടെ കുട്ടികളെ ഗുരു ആരാണെന്ന് പഠിപ്പിക്കണം. ഗുരുദേവനാണ് നമ്മുടെ ദൈവം. ഇത് പുതിയ തലമുറയ്ക്ക് അറിയില്ല. അവരെ ഗുരുദേവ കൃതികൾ പഠിപ്പിക്കണം. ലോകം നന്നാക്കാൻ ശ്രമിക്കുന്ന നമ്മൾ സ്വയം നന്നാവാൻ ആദ്യം ശ്രമിക്കണം. ഗുരുദേവ കൃതികൾ പഠിച്ചാൽ നമ്മൾ സ്വയം നന്നാവും. അതിനൊപ്പം ലോകവും, നമ്മുടെ സംഘടനയും നന്നാവുമെന്നും അവർ വ്യക്തമാക്കി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഗുരുക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു.